video
play-sharp-fill

തെരുവ് നായയെ  ലൈംഗിക പീഡിപ്പിച്ചു ;  ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഒടുവിൽ 40കാരൻ പോലീസ് പിടിയിൽ!

തെരുവ് നായയെ ലൈംഗിക പീഡിപ്പിച്ചു ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഒടുവിൽ 40കാരൻ പോലീസ് പിടിയിൽ!

Spread the love

നാഗ്പൂർ : തെരുവ് നായയോടും കണ്ണില്ലാത്ത ക്രൂരത. നാഗ്പൂരില്‍ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ 40 -കാരൻ പിടിയിൽ . ഇയാള്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നാഗ്പൂരിലെ ഹുഡ്കേശ്വറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒരു പൂന്തോട്ടത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ തെരുവ് നായയെ പരസ്യമായി ലൈംഗികപീഡനത്തിന് വിധേയമാക്കിയത്. ഇയാള്‍ നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ നിന്ന് നാഗ്പൂരില്‍ കൂലിപ്പണിക്കായി എത്തിയതാണ് ഇയാൾ.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം പ്രകാരവും സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധം), 294 (അശ്ലീലം), മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ പ്രകാരമുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group