ട്രെയിൻ യാത്രയ്ക്കിടയിൽ വിദ്യാർഥിക്ക് ദുരനുഭവം; മദ്യലഹരിയിൽ ആയിരുന്ന പഞ്ചാബി സ്വദേശികൾ അപമര്യാദയായി പെരുമാറി ; പരാതിപ്പെട്ടപ്പോൾ ഇറങ്ങാൻ പറഞ്ഞ് പോലീസ് ; വീഡിയോയുമായി ഹനാൻ ഹനാനി
ജലന്തർ: ട്രെയിൻ യാത്രക്കിടയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദുരനുഭവം. മദ്യലഹരിയിൽ ഉള്ളവർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എറണാകുളം സ്വദേശിയായ ഹനാൻ ഹനാനിക്കാണ് ദുരനുഭവം ഉണ്ടായത്. പഞ്ചാബ് സ്വദേശികളായവർ ശരീരത്തിൽ കടന്നുപിടിച്ചെന്ന് വിദ്യാർഥിനി പറയുന്നു.
ജലന്തർ സർവകലാശാലയിലെ ബിഎസ്സി വിദ്യാർത്ഥിയാണ് ഹനാൻ. പരീക്ഷയിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്ന് പോകവേയാണ് ദുരനുഭവം ഉണ്ടായത്. മുംബൈയിൽ നിന്നും ട്രെയിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ കമ്പാർട്ട്മെന്റിലാണ് കയറിയത്. ഈ സമയത്താണ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിൽ പരസ്യമായി മദ്യപിച്ചത് വീഡിയോയിൽ പകർത്തിയപ്പോഴാണ് ഹനാനോട് ഇവർ അപമര്യാതയായി പെരുമാറിയത് . സംഭവമറിഞെത്തിയ പോലീസും മോശമായി പെരുമാറിയെന്നും അവർ ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഡിലീറ്റ് ചെയ്യാൻ പോലീസുകാർ ആവശ്യപ്പെട്ടതായി ഹനാൻ ആരോപിച്ചു . ട്രെയിനുകളിൽ സ്ത്രീകൾക്ക് യാതൊരു സുരക്ഷയും ഇല്ലെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ എന്നും ഹനാൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group