video
play-sharp-fill

ടിക്കറ്റും ബാക്കി തുകയും നൽകുന്നതിനൊപ്പം  പ്ലസ് ടൂ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു; കൊല്ലത്ത് സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

ടിക്കറ്റും ബാക്കി തുകയും നൽകുന്നതിനൊപ്പം പ്ലസ് ടൂ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു; കൊല്ലത്ത് സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പ്ലസ് ടൂ വിദ്യാർത്ഥിനിയെ ബസിനുള്ളിൽ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിലായി. കൊല്ലം ചിന്നക്കടയിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് കണ്ടക്ടർ തേവലക്കര താഴത്ത് കിഴക്കതിൽ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെൺകുട്ടിയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ട പെൺകുട്ടിക്ക് ടിക്കറ്റും ബാക്കി തുകയും നൽകുന്നതിനൊപ്പം ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ലൈംഗികപരമായ അതിക്രമം ഇയാൾ കുട്ടിക്കു നേരെ ആവർത്തിച്ചു. ഇതേത്തുടർന്ന് പെൺകുട്ടി ഇയാൾക്കെതിരെ പ്രതികരിച്ചു. അതിനു ശേഷം ചിന്നക്കട റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇൻസ്പെക്ടർ രതീഷിന് പരാതി നൽകുകയും ചെയ്തു.

പെൺകുട്ടിയുടെ പരാതിയിൽ ആശ്രാമം ചവറ റൂട്ടിൽ സർവ്വീസ് നടത്തുന്ന അതുൽ എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരഹൃദയത്തിൽ വെച്ച്‌ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

ഇതേത്തുടർന്ന്, നഗരത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്. ആർ, എസ്.ഐ മാരായ രതീഷ്കുമാർ. ആർ, രജീഷ്, ഹരിദാസൻ എസ്. സി. പി. ഒ ബിന്ദു, സി. പി. ഓ അൻഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.