video
play-sharp-fill

തഹസിൽദാർ പീഡിപ്പിച്ചതായി പരാതി നൽകിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു

തഹസിൽദാർ പീഡിപ്പിച്ചതായി പരാതി നൽകിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു

Spread the love

കാസര്‍കോട് : തഹസിൽദാർക്കെതിരെ പീഡന പരാതി നൽകിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെ സ്വീപ്പര്‍ തസ്‌തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനല്‍കിയത്. താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം.

ജോലിക്കിടെ ഓഫീസിനകത്ത് വച്ച്‌ റവന്യൂ റിക്കവറി തഹസില്‍ദാറായ എസ് ശ്രീകണ്ഠന്‍ നായര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. പരാതിയില്‍ ഉറച്ച്‌ നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് തിരുവനന്തപുരത്തേക്ക് ജോലിമാറ്റവും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group