
കൊച്ചി :കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ലിയു.സി.സി രംഗത്ത്. ശ്രീനാഥ് ഭാസിയുടെ വിലക്കിനെ സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും ഡബ്ലിയു.സി.സി വ്യക്തമാക്കുന്നു.
വിജയ് ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്നത് ശ്രദ്ധേയമാണ്. നടപടി നിശ്ചയിക്കുന്നത് പണവും അധികാരവും കൊണ്ടാണോയെന്നും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് നിർമ്മാതാക്കൾ തയ്യാറാകണമെന്നും ഡബ്ലിയു.സി.സി ആവശ്യപ്പെടുന്നു.
വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. ഇത് തീർച്ചയായും, നമ്മുടെ സഹപ്രവർത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു നടപടിയാണ്. സമാന്തരമായി, ഈ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group