വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടി; പുറത്തു പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണി, ഒളിവിൽ പോയ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Spread the love

കൊണ്ടോട്ടി:സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത
പോക്സോ കേസിൽ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

video
play-sharp-fill

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്.

സംഭവം പുറത്തു പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെ‍ടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാന കേസില്‍ നേരത്തേയും അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതി പിൻവലിക്കുകയായിരുന്നു.