play-sharp-fill
ഇവന്റെയൊക്കെ അടുത്ത് പോയി കുമ്പസാരിച്ച പകുതി പെണ്ണുങ്ങളെയും ഇവന്മാരൊക്കെ വളച്ചിട്ടുണ്ട്…! കത്തോലിക്കാ സഭയിലെ വികാരിയുടെ വികാരം കൂടിയ വീഡിയോയ്‌ക്കെതിരെ ഇടവകയിൽ തന്നെ പ്രതിഷേധം ശക്തമാകുന്നു; വല്യച്ചൻ കൊച്ചച്ചൻ ഗ്രൂപ്പ് കളിയിൽ തകർന്നത് ഒരു കുടുംബം..!

ഇവന്റെയൊക്കെ അടുത്ത് പോയി കുമ്പസാരിച്ച പകുതി പെണ്ണുങ്ങളെയും ഇവന്മാരൊക്കെ വളച്ചിട്ടുണ്ട്…! കത്തോലിക്കാ സഭയിലെ വികാരിയുടെ വികാരം കൂടിയ വീഡിയോയ്‌ക്കെതിരെ ഇടവകയിൽ തന്നെ പ്രതിഷേധം ശക്തമാകുന്നു; വല്യച്ചൻ കൊച്ചച്ചൻ ഗ്രൂപ്പ് കളിയിൽ തകർന്നത് ഒരു കുടുംബം..!

തേർഡ് ഐ ബ്യൂറോ

കട്ടപ്പന: വെള്ളയാംകുടി പള്ളിയിലെ വികാരിയുടെ വികാര നിർഭര വീഡിയോ പുറത്തു വന്നതിനുള്ളിൽ സഭയിൽ പുകയുന്ന വികാരം മുഴുവൻ പുറത്താകുന്നു. സഭയിൽ കൊച്ചച്ചൻ ഗ്രൂപ്പും വല്യച്ചൻ ഗ്രൂപ്പുമുണ്ടെന്നും ഇവരെല്ലാവരും ചേർന്നു സഭയെ തകർക്കുകയാണെന്നും തുടങ്ങിയ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അച്ഛൻ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതാണ് എന്നു വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.


വൈദികൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതാണെന്നും, വീഡിയോ ചിത്രീകരിച്ച് വീട്ടമ്മയെ ഇയാൾ ബ്ലാക്ക്‌മെയിൽ ചെയ്യാനായാണ് സൂക്ഷിച്ചിരുന്നതാണ് എന്നും വ്യക്തമാകുന്നുണ്ട്. വീഡിയോയിൽ ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നു വ്യക്തമായ സന്ദേഷശവും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളയാംകുടി പള്ളിയിൽ കൊച്ചച്ചനും വല്യച്ചനും തമ്മിലുള്ള ഗ്രൂപ്പുകളിയാണ് ഇപ്പോൾ ഈ വിഡോയോ പുറത്തു വരാനും പ്രശ്‌നം വഷളാകാനും ഇടയാക്കിയത് എന്നു വിശ്വാസികൾ തമ്മിൽ ചർച്ച ചെയ്യുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പള്ളിയിൽ കുമ്പസാരിക്കാനെത്തുന്ന സ്ത്രീകളെ മുഴുവൻ ഇവർ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം എന്നു സംശയം പ്രകടിപ്പിക്കുന്നു ഈ പള്ളിയിലെ വിശ്വാസി ഓഡിയോ സന്ദേശത്തിലൂടെ.

ഓഡിയോ സന്ദേശത്തിന്റെ അധികാരികത വ്യക്തമല്ലെങ്കിലും പള്ളിയെയും വിശ്വാസികളെയും സഭയെയും അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലാക്കുന്നത് തന്നെയാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ. വീഡിയോയിൽ വീട്ടമ്മയെ ഇയാൾ ബലം പ്രയോഗിച്ച് പീഡിപ്പിക്കുന്നതാണ് എന്നു വ്യക്തമായിട്ടുണ്ട്. ചിത്രങ്ങളെല്ലാം വൈദികന്റെ തന്നെ മൊബൈലിൽ ചിത്രീകരിച്ചു സൂക്ഷിച്ചിരുന്നതാണ് എന്നും വ്യക്തമായിട്ടുണ്ട്.

ഈ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വൈദികൻ തന്റെ മൊബൈൽ ഫോണിൽ തന്നെയായിരുന്നു. ഇത് പുറത്തായെങ്കിലും ചിത്രം സൂക്ഷിച്ചതും ഇതും പ്രചരിപ്പിച്ചതിന്റെയും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ വൈദികന് സാധിക്കില്ല. ഈ സാഹചര്യത്തിൽ വൈദികനെതിരെ അക്ഷരാർത്ഥത്തിൽ കേസെടുക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. എന്നാൽ, ഇതിനു തയ്യാറാകാത്തെ വീഡിയോയും ഫോട്ടോയും കണ്ട സാധാരണക്കാരായ നാട്ടുകാർക്കെതിരെയാണ് ഇപ്പോൾ കേസും കൂട്ടവും വന്നിരിക്കുന്നത്.