‘സെക്‌സ് ടെററിസം’, ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് ; ഒറ്റപ്പെട്ട സംഭവമല്ല, സംഘടിതമായ ചില നീഗൂഢ ലക്ഷ്യങ്ങളുടെ ഭാഗം; വീണ്ടും വിചിത്ര വാദവുമായി താമരശ്ശേരി രൂപത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: വിവാദമായ വേദപാഠപുസ്തക വിവാദത്തിന് പിന്നാലെ ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് ‘സെക്‌സ് ടെററസിസം’ എന്ന വാദവുമായി താമരശ്ശേരി രൂപത. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേദപാഠ പുസ്തക വിവാദത്തില്‍ വിശദീകരണം നല്‍കി പുറത്തിറക്കിയ പ്രസ്താവനയിലാണ് ‘സെക്‌സ് ടെററിസം’ എന്ന വാക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

” കഴിഞ്ഞ കുറച്ചുനാളുകളായി ക്രൈസ്തവ യുവതികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവച്ച് പലവിധത്തിലുള്ള സെക്‌സ് ടെററിസം നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. അതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൂറിലധികം കുട്ടികള്‍ ചില ചെറുപ്പക്കാരിലൂടെ പ്രണയ വിവാഹം എന്ന വ്യാജേന ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇകരളായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹീനകൃത്യം ഒറ്റപ്പെട്ട സംഭവം എന്നതിനെക്കാള്‍ സംഘടിതമായ ചില നീഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാ ണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിലേക്ക് അവര്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളും വിവാഹശേഷം അവര്‍ നേരിടുന്ന അപകടകരമായിട്ടുള്ള ജീവിതാവസ്ഥയും ഈ സംശയത്തെ ഉറപ്പിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ ഈ യുവാക്കള്‍ക്ക് നിയമസംരക്ഷണമടക്കം നല്‍കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നത്. പലപ്പോഴും ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളെയും, ഇരകളുടെ ബന്ധുക്കളെയും നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നു,” ഫാ.ജോണ്‍ പള്ളിക്കാവയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.