തലസ്ഥാനത്ത് അഴിഞ്ഞാടി സെക്‌സ് മാർക്കറ്റ്: മുഖ്യമന്ത്രിയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും മൂക്കിൻ തുമ്പിൽ ലൈംഗിക വ്യാപാരം പൊടിപൊടിക്കുന്നു; തിരുവനന്തപുരത്ത് ഏറ്റുമുട്ടിയത് ലൈംഗിക വ്യാപാര കേന്ദ്രത്തിലെ ഗുണ്ടകൾ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്ന ലൈംഗിക വ്യാപാരം ഒളിഞ്ഞും തെളിഞ്ഞും തലസ്ഥാനത്ത് നടക്കുന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. പൊലീസിന്റെയും വിവിധ വകുപ്പുകളുടെയും രഹസ്യവും പരസ്യവുമായ സമ്മതത്തോടെയും കൈമടക്കുകൾ വാങ്ങിയുമാണ് ലൈംഗിക മാഫിയ സംഘം തലസ്ഥാനത്ത് തമ്പടിച്ച് വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത് സെക്‌സ് റാക്കറ്റിലെ കണ്ണികളായ ക്രിമിനലുകളാണ് എന്നു വ്യക്തമായതോടെയാണ് ഇതു സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്തു വന്നരിക്കുന്നത്. സെക്‌സ് റാക്കറ്റുകൽ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി കമലേശ്വരത്ത് വീടാക്രമിച്ച കേസിലെ പ്രതികളാണ് തിരുവനന്തപുരം എസ് എസ് കോവിൽ റോഡിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് കാറിടിച്ച് കയറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കാർപിന്നോട്ടടെുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പ്രതികളെയും പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം കമലേശ്വരത്തുള്ള ഒരു വീടാക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളായ ചന്ദ്രബോസ്, ദീപക്ക് എന്ന ഫിറോസ് എന്നിവർക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വധക്കേസ് പ്രതികൾ കൂടിയായ ചന്ദ്രബോസും ദീപക്കും കൂട്ടാളിയായ വിഷ്ണുവും തമ്ബാനൂർ ഭാഗത്ത് ഒരു സ്ഥലത്ത് മദ്യപിക്കുന്നുവെന്ന വിവരം കിട്ടിയ പൊലീസ് അവിടെയെത്തി.

മഫ്ത്തി വേഷത്തിലെത്തിയ പൊലീസിനെ തള്ളിമാറ്റി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടാൻ ജീപ്പിൽ പൊലീസും പാഞ്ഞു. പ്രതികളുടെ വാഹനത്തിന് എതിരെവന്ന പൊലീസ് ജീപ്പിലേക്ക് കാർ ഇടിച്ചു കയറ്റുകയാണെന്ന് സിസിടിവിയിൽ നിന്നും വ്യക്തമാണ്.

കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ സംഘം ശ്രമിച്ചു. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നീ പ്രതികൾ എസ് എസ് കോവിൽ റോഡിലെ ബാറിൽ ഉണ്ടെന്നറിഞ്ഞ് മഫ്ത്തിയിൽ പൊലീസ് എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ പൊലീസ് ജീപ്പിലെത്തി ഇവരെ തടഞ്ഞു. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് ജീപ്പിൽ കൊണ്ടിടിച്ചു. കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വളഞ്ഞ് സഹാസികമായി ഗ്ലാസ് തകർത്താണ് പിടികൂടിയത്.

രണ്ടു പൊലീസുകാർക്ക് അപകടത്തിൽ പരിക്കേറ്റു. വാഹന അപകടത്തിന് തമ്പാനൂർ പൊലീസ് കേസെടുത്തു. കമലേശ്വരത്തെ വീടാക്രമണത്തിന് പിന്നിൽ സെക്‌സ് റാക്കറ്റുകൾ തമ്മിലുള്ള കുടിപ്പകയാണെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.ചന്ദ്രബോസും ഫിറോസ് എന്നു വിളിക്കുന്ന ദീപക്കുമെല്ലാം തലസ്ഥാനത്തെ സെക്‌സ് റാക്കറ്റുകിലെ കണ്ണികളായിരുന്നു. അടുത്തിടെ സെക്‌സ് റാക്കറ്റ് സംഘം തെറ്റിപിരിഞ്ഞു. ദീപക്കുമായി തെറ്റിപിരിഞ്ഞ ഒരാൾ വാടക്കെടുത്ത വീടാണ് കഴിഞ്ഞ മാസം ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.