തൃശൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം: സംഘത്തിനൊപ്പമുണ്ടായിരുന്നവരിൽ സിനിമാ താരങ്ങളും; പിടിയിലായത് നടത്തിപ്പുകാരി അടക്കം രണ്ടു പേർ

Spread the love

ക്രൈം ഡെസ്‌ക്

തൃശൂർ: മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളായ യുവതികൾ അടക്കം നിരവധി സ്ത്രീകളും പുരുഷന്മാരും അടങ്ങിയ പെൺവാണിഭ സംഘത്തെ തൃശൂർ നഗരത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി അടക്കം രണ്ടു സ്ത്രീകളെയും പൊലീസ് പിടികൂടി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി തളിക്കുളം കണ്ണോത്ത്പറമ്ബിൽ സീമ (42)ആണ് അറസ്റ്റിലായത്. നിരവധി പെൺവാണിഭ കേസിലെ പ്രതിയാണ് സീമ.
കഴിഞ്ഞദിവസം ലോഡ്ജിൽ നടന്ന റെയ്ഡിൽ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരകളായ ആറു അന്യസംസ്ഥാന പെൺകുട്ടികളെ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
പിടിയിലായ സീമയുടെ മൊബൈൽ ഫോൺ നമ്പർ പരിശോധിച്ച പൊലീസ് സംഘം മലയാളത്തിലെ വിവിധ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്ന അൻപതോളം പെൺകുട്ടികളുടെ നമ്പരുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരും ഈ സംഘത്തിന്റെ കെണിയിൽ പെട്ടിരുന്നതായാണ് സീമയുടെ സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്യപ്പെട്ടതിൽ നിന്നും പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന്റെ കെണിയിൽപ്പെട്ട പെൺകുട്ടികളെ കണ്ടെത്താനും രക്ഷിക്കാനുമായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.