പാലായിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്: മൂന്നു പേർ റിമാൻഡിൽ; എത്തിയിരുന്നത് സിനിമാ – സീരിയൽ താരങ്ങളും; മണിക്കൂറിന് ഇടാക്കിയിരുന്നത് പതിനായിരങ്ങൾ; ഇടപാടുകളെല്ലാം വാട്‌സ്അപ്പ് വഴി; യുവതികളെ കണ്ട് ബോധ്യപ്പെട്ടാൽ ഉടൻ ബുക്കിംഗ്
സ്വന്തം ലേഖകൻ
പാലാ: പാലായിൽ വീട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ കേന്ദ്രം പൊലീസ് പൂട്ടിയതോടെ പുറത്ത് വന്നത് വൻ റാക്കറ്റിനെപ്പറ്റിയുള്ള വിവരങ്ങൾ. ലക്ഷങ്ങൾ മുടക്കിയാൽ സിനിമാ സീരിയൽ താരങ്ങളെ വരെ എത്തിച്ചു നൽകാൻ ശേഷിയുള്ള സംഘമാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന സൂചന. വീട്ടുടമ പൈക മല്ലികശേരി ജോസ് (67), ആലപ്പുഴ തൈക്കാട്ടുശേരി മനു (31), തിരുവാർപ്പ് സ്വദേശി ശ്യാംകുമാർ (27) എന്നിവരെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സംരക്ഷണ കേന്ദ്രത്തിലേയ്ക്ക മാറ്റിയിട്ടുണ്ട്.
വാട്‌സ് അപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു പ്രതികളുടെ ഇടപാടുകളെല്ലാം നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നെറ്റ് വർക്കുള്ള സംഘമാണ് പാലായിലെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത്. വാട്‌സ് അപ്പിലൂടെയാണ് ഇവർ ഇടപാടുകളെല്ലാം നടത്തിയിരുന്നത്. മുപ്പത് യുവതികളാണ് സംഘത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്. ആവശ്യം അനുസരിച്ച് സിനിമാ സീരിയൽ താരങ്ങളെയും എത്തിച്ചു നൽകിയിരുന്നതായും പൊലീസ് കണ്ടെത്തയിട്ടുണ്ട്. സിനിമയിൽ അവസം കുറയുന്ന രണ്ടാം നിര നടിമാരാണ് സംഘത്തിന്റെ വലയിൽപ്പെട്ടിരുന്നത്.
സിനിമാ ഷൂട്ടിംഗിന്റെ ചർച്ചകൾക്കായാണ് വീട്ടിൽ ആളുകൾ എത്തുന്നതെന്നാണ് പ്രതി വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ രാത്രിയും പകലും ആളുകൾ എത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്അപ്പിലൂടെ പെൺകുട്ടികളുടെ ചിത്രം പ്രതികളിൽ ഒരാളായ മനു എന്ന ഇടനിലക്കാരൻ ഇടപാടുകാരന് അയച്ചു നൽകും. ഈ ചിത്രം കണ്ട് ആവശ്യക്കാരന് ഇഷ്ടമായാൽ ചർച്ച ചെയ്ത് തുക നിശ്ചയിക്കും. ഈ തുകയ്്ക്ക് സമ്മതിക്കാൻ തയ്യാറായാൽ ചർച്ച നടത്തി തീയതി നിശ്ചയിക്കും. തുടർന്ന് അപകടകാരിയല്ലെന്ന് കണ്ടെങ്കിൽ മാത്രമാണ് വീട്ടിലേയ്ക്ക് ഇടപാടുകാരനെ വിളിച്ചു വരുത്തുക. മുറിയിൽ കയറും മുൻപ് നേരത്തെ നിശ്ചയിച്ച തുക പൂർണമായും നൽകണമെന്ന നിർദേശമാണ് ഇടപാടുകാർ വച്ചിരുന്നത്. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്‌തോതോടെയാണ് വിവരം പുറത്തറിഞ്ഞത്.