
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
ജോലി വാഗ്ദാദം ചെയ്ത് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ജുവനൈല്‍ ബോർഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ പെണ്‍കുട്ടികള്‍ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൊഴി.
15,000 രൂപ വേതനം വാഗ്ദാനം ചെയ്താണ് അസം സ്വദേശിയായ പെണ്‍കുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇതിന് ശേഷം വീട്ടില്‍ അടച്ചുപൂട്ടിയിടികയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴി. താൻ ഉള്‍പ്പെടെ നാല് പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി വീട്ടില്‍ കഴയുന്നുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. അവരെയെല്ലാം രക്ഷപ്പെടുത്താൻ പൊലീസ് ഇടപെടണമെന്നാണ് കുട്ടി ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസമാണ് രഹസ്യകേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടി പുറത്തുകിടന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഇതിന് പിന്നാലെയാണ് സെ്ക്‌സ് റാക്കറ്റിനെ കുറിച്ച് വിവരം നല്‍കുന്നത്. ഒരു ദിവസം ആറിലധികം പുരുഷന്മാർ ഈ കേന്ദ്രത്തില്‍ വന്നുപോകുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പരാതി പുറത്തുവന്നതിന് പിന്നാലെ അസം സ്വദേശി രക്ഷപ്പെട്ടെന്നാണ് മെഡിക്കല്‍ കോളജ് എസിപി അറിയിച്ചിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.