
സ്വന്തം ലേഖകൻ
മെഡിക്കല്‍ കോളജ് : മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ചാലക്കുഴി റോഡിലെ നിര്‍മല ആശുപത്രിക്ക് സമീപത്തുള്ള ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ നടത്തിയ സംഘമാണ് പിടിയിലായത്.
ആറ്റുകാല്‍ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാല്വിളാകം വീട്ടില്‍ ജലജ (58), കുടപ്പനക്കുന്ന് ദൂരദര്ശന് കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡില്‍ കൃഷ്ണ മന്ദിരത്തില്‍ മനു (36) എന്നിവരുള്‍പ്പെടെ ഒൻപത് പേരെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റ് ചെയ്തതില്‍ 28 വയസുള്ള ആസാം സ്വദേശിനിയും ഉള്‍പ്പെട്ടിട്ടുണ്ട്.
മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍വാണിഭം നടത്തുന്നതായി മെഡിക്കല്‍ കോളജ് എസ്എച്ച്ഒ പി.ഹരിലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോഡ്ജ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.