പെൺവാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു: ഓട്ടോറിക്ഷ മറയാക്കി മയക്കുമരുന്ന് കച്ചവടമെന്ന് കണ്ടെത്തൽ

Spread the love

 

തിരുവനന്തപുരം: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്നു കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി ശ്യാം ദാസ് (30) ആണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്നാണ് ഇയാളുടെ മയക്കുമരുന്നു കച്ചവടം. എംഡിഎംഎ. കടത്തുന്നതിനിടയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തു. ശ്യാം ദാസിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന കൊല്ലം പരവൂര്‍ സ്വദേശി സുപ്രിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ഷാഡോ പോലീസ് സംഘമാണ് അരുവിക്കരയില്‍നിന്നും പിടികൂടിയത്.

 

പെണ്‍കുട്ടികളെ ലോഡ്ജില്‍ എത്തിച്ചുകൊടുത്ത് കമ്മിഷന്‍ പറ്റുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ശ്യാമെന്ന് പോലീസ് പറഞ്ഞു . ഇയാളുടെ മൊബൈല്‍ഫോണില്‍ നിന്നു പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group