
ക്രൈം ഡെസ്ക്
കോട്ടയം: പാലായിൽ പതിനേഴുകാരിയായ പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി മറ്റൊരു അയൽവാസിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നു കുടുങ്ങി. പതിനേഴുകാരിയായ പെൺകുട്ടിയെ പ്രതി തന്റെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാട്ടി വശത്താക്കാൻ ശ്രമിക്കുകയായിരുന്നു. പാലാ മുത്തോലി തെയ്യൂർ രാജുവിനെയാണ് (50) പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയ്ക്കെതിരെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരായ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ വീടിനു സമീപത്തു തന്നെയാണ് ഇയാൾ താമസിക്കുന്നത്. ദിവസങ്ങളോളമായി ഇയാൾ പെൺകുട്ടിയെ വിളിച്ച് മൊബൈൽ ഫോണിൽ എന്തൊക്കെയോ കാട്ടിക്കൊടുക്കുന്നത് അയൽവാസിയായ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പെൺകുട്ടിയെ ഒളിച്ചു നിർത്തിയാണ് ഇയാൾ അശ്ലീല വീഡിയോ അടക്കമുള്ളത് കാട്ടിയിരുന്നത്. ഇവരുടെ മറ്റൊരു അയൽവാസിയാണ് ഇതു സംബന്ധിച്ചുള്ള ഇരുവരുടെയും പെരുമാറ്റം കണ്ടെത്തിയത്. തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു ഇയാൾ കാര്യം പറഞ്ഞു. തുടർന്നു മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെയാണ് അശ്ലീല വീഡിയോകളാണ് ഇയാൾ കാട്ടിയിരുന്നതെന്നു വ്യക്തമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെയുമായി പാലാ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്നു പെൺകുട്ടിയുടെ മൊഴിയെടുത്ത മാതാപിതാക്കൾ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്നു ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിൽ നിന്നും നൂറിലേറെ അശ്ലീല വീഡിയോകളും കണ്ടെത്തി.