video
play-sharp-fill
ആഴ്ചയില്‍ ഒന്നിലധികം തവണ സെക്സില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം ; സെക്സ് നല്‍കുന്ന 8 സൗന്ദര്യ- ആരോഗ്യ ഗുണങ്ങള്‍ ഇവയൊക്കെ

ആഴ്ചയില്‍ ഒന്നിലധികം തവണ സെക്സില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം ; സെക്സ് നല്‍കുന്ന 8 സൗന്ദര്യ- ആരോഗ്യ ഗുണങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ

പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ റിസര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്ത്രീയുടെയും പുരുഷന്റെയും രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്‌ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടം ശരിയായ നിലയിലാക്കാനും അതിലൂടെ ശരീരത്തിലെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലൂടെ സ്ത്രീ പങ്കാളിക്കും ഗുണങ്ങള്‍ ഉണ്ട്. ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമായേക്കുന്ന കെമിക്കല്‍ ഹോമോസിസ്റ്റെയിന്‍ രക്തത്തില്‍ അടിയുന്നത് ഇല്ലാതാക്കാനും ആഴ്ചയില്‍ ഒന്നിലധികം തവണയുള്ള ലൈംഗിക ബന്ധത്തിലൂടെ സാധിക്കും എന്നാണ് പഠനം പറയുന്നത്.

സെക്സ് നല്‍കുന്ന 8 സൗന്ദര്യ- ആരോഗ്യ ഗുണങ്ങള്‍ 

1. സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ഇതുകൊണ്ടുതന്നെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാകാനും ചര്‍മം വരളുന്നതു തടയനാും കഴിയും.

2. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കാന്‍ സെക്സ് സഹായിക്കും. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.

3. സെക്സ് കൊളാജന്‍, ഡിഎച്ച്‌ഇഎ ഹോര്‍മോണ്‍ എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ഇത് ചര്‍മത്തിന് ചെറുപ്പം വീണ്ടുകിട്ടുവാന്‍ ഏറെ സഹായകമാണ്.

4. സെക്സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. വിയര്‍പ്പിലൂടെ ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളിപ്പോകും. ഇതുകൊണ്ടുതന്നെ ചര്‍മം തിളങ്ങുകയും ചെയ്യും.

5. ചര്‍മം വൃത്തിയാക്കുന്നതു കൊണ്ടും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതു കൊണ്ടും ചര്‍മത്തിന്‍റെ നിറം വര്‍ദ്ധിയ്‌ക്കാനും ഇത് വഴിയൊരുക്കുന്നു.

6. ഹോര്‍മോണ്‍ ഉല്‍പാദനം നഖങ്ങളുടെ ആരോഗ്യത്തിനും ഏറെ സഹായകമാണ്.

7. സെക്സ് തടിയും കൊഴുപ്പുമെല്ലാം കുറയ്‌ക്കും. ഇതുവഴി ശരീരസൗന്ദര്യം വര്‍ദ്ധിയ്‌ക്കും.

8. ശരീരത്തിലെത്തുന്ന ന്യൂട്രിയന്‍റുകളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സെക്സ് സഹായിക്കും. ഇത് മുടിയ്‌ക്കും ഏറെ ഗുണം ചെയ്യുന്നു