video
play-sharp-fill

സെക്സിലെ അസംതൃപ്തി കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം…; ലൈംഗിക ബന്ധത്തിനിടെ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും ചില അപകടങ്ങള്‍ സംഭവിക്കാം ; ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ആ അപകടങ്ങള്‍ ഇവയൊക്കെ

സെക്സിലെ അസംതൃപ്തി കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം…; ലൈംഗിക ബന്ധത്തിനിടെ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും ചില അപകടങ്ങള്‍ സംഭവിക്കാം ; ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ആ അപകടങ്ങള്‍ ഇവയൊക്കെ

Spread the love

സ്വന്തം ലേഖകൻ

സെക്സിനോട് വലിയ താത്പര്യമുള്ള ഇണകളും പലപ്പോഴും കലഹിക്കുന്നത് കിടപ്പറ ബന്ധത്തിന്റെ പേരിലാണ്. സെക്സിലെ അസംതൃപ്തി വലിയ കുടുംബ പ്രശ്നങ്ങള്‍ക്ക് തന്നെ വഴിതെളിച്ചേക്കാം.

ശാരിരീകവും മാനസികവുമായ ഉല്ലാസം പ്രദാനം ചെയ്യമ്ബോഴും ലൈംഗിക ബന്ധത്തിനിടെ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും ചില അപകടങ്ങള്‍ സംഭവിക്കാം. സർവസാധാരണമല്ലെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ആ അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗികബന്ധത്തിനിടയില്‍ സ്ത്രീയ്ക്കോ പുരുഷനോ മുറിവുകള്‍ സംഭവിക്കാം. ദീർഘനേരം നീണ്ടു നില്‍ക്കുന്ന സംയോഗവേളകളിലോ ലൂബ്രിക്കേഷൻ കുറയുന്നത് മൂലമോ ചിലപ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. മുറിവ് വേഗത്തില്‍ ഉണങ്ങണമെങ്കില്‍ കുറച്ചു ദിവസത്തേക്ക് ലൈംഗികബന്ധം ഒഴിവാക്കണം.

കിടപ്പുമുറി അല്ലാത്ത ഇടങ്ങളിലാണ് ലൈംഗിക ബന്ധത്തിന് തയാറെടുക്കുന്നതെങ്കില്‍ വൃത്തിയുള്ള സ്ഥലമാണെന്ന് ഉറപ്പുവരുത്തണം. പരുക്കൻ പ്രതലം ശരീരത്തില്‍ മുറിവുകളും പാടുകളും ഉണ്ടാക്കും. ‌

സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷൻ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകള്‍ അപകടം ക്ഷണിച്ചു വരുത്തും. കഠിനമായ വേദനയാണ് ഒരു ലക്ഷണം. ഉടൻ ഡോക്ടറിനെ സമീപിക്കുക.

ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചില്‍ ചിലർക്ക് അനുഭവപ്പെടാം. യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷൻ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ്‌ ഫോർപ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സില്‍ ഏർപെട്ടാല്‍ ഈ പ്രശ്നം പരിഹരിക്കാം.

സെക്സിനു ശേഷം മൂത്രാശയ രോഗങ്ങള്‍ സ്ത്രീകളില്‍ പൊതുവേ ധാരാളമായി കണ്ടുവരാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നതും ലൈംഗികാവയവം കഴുകുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും.

ചിലപ്പോള്‍ സെക്സിനു ശേഷം പുരുഷന്മാർക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന കപ്പിലെറി ഹെമറെജ് ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാല്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്.

യോനിയിലോ ലിംഗത്തിലോ ദിവസങ്ങളായി വേദന ഉണ്ടായാല്‍ തീർച്ചയായും വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.