ശക്തമായ ഇടിമിന്നൽ; വീടുകളിൽ വൻ നാശനഷ്ടം; അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തിയമർന്നു

Spread the love

തൃശൂർ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം.

ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറുവിൽ വീട്ടിൽ ഭവ്യൻ, പാറപ്പുറത്ത് വീട്ടിൽ ശ്രീധരൻ, കൊള്ളന്നൂർ തറയിൽ വീട്ടിൽ സിൻ്റോ, തുടങ്ങിയവരുടെ വീടുകളിലാണ് വലിയ നാശം ഉണ്ടായത്.