
ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതിയുടെ മരണം: അഴിയാതെ ദുരൂഹത; കഴുത്തിലെ പാടിനെച്ചുറ്റിപ്പറ്റി അന്വേഷണം; തൃശൂരിൽ നിന്നും ഉയരുന്നത് മറ്റൊരു ഉത്രയുടെ രോദനം
തേർഡ് ഐ ബ്യൂറോ
തൃശൂർ: അഞ്ചലിൽ 27 കാരിയായ ഉത്രയുടെ മരണത്തിനു പാമ്പുകടിയെന്ന കൊടുക്രൂരതയുടെ മറവുണ്ടായിരുന്നെങ്കിൽ, ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ തൃശൂരിലെ ഭർത്താവിന്റെ ക്രൂരത ഇനിയും പുറത്തു വന്നിട്ടില്ല. ഏഴു വർഷത്തോളം പ്രണയിച്ച ശേഷം വിവാഹം കഴിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതികൾ സജീവമായതിനെ തുടർന്നു വീണ്ടും അന്വേഷണം ആരംഭിച്ചത്.
ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹത്തിന്റെ പതിനഞ്ചാം ദിവസമാണ് തൃശൂർ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 22നാണ് തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും ശ്രുതിയും വിവാഹിതരായത്. ജനുവരി ആറിന് രാത്രി ഒമ്ബതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടിൽ വെച്ച് ശുചിമുറിയിൽ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംഭവത്തിൽ വഴിതിരിവാകുകയായിരുന്നു.
കഴുത്തിന് ചുറ്റുമുള്ള നിർബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നും ദേഹത്ത് പലയിടത്തും അടയാളങ്ങളുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഇതോടെ കുഴഞ്ഞു വീണു മരിച്ചു എന്നത് കള്ളമാണെന്നും ഇത് കൊലപാതകമാണെന്നും കൊല്ലപ്പെട്ട ശ്രുതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഫെബ്രുവരി 13-ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്നതു വരെ മകളുടെ മരണത്തിൽ സംശയം തോന്നിയിരുന്നില്ലെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബോധ്യമായിട്ടും അന്തിക്കാട് പൊലീസ് അലംഭാവം കാണിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കുറ്റാരോപിതനായ ഭർത്താവ് സംഭവസമയത്ത് വീട്ടിൽ ഇല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ബിജെപി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പൊലീസിന്റെ വീഴ്ചയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പറഞ്ഞു. കുഴഞ്ഞുവീണല്ല മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽതന്നെ വ്യക്തമായിട്ടും തുടരന്വേഷണം നടത്തിയില്ലെന്നും ആദ്യം കേസ് അന്വേഷിച്ച അന്തിക്കാട് പൊലീസിന് വീഴ്ചപറ്റിയെന്നും മേലുദ്യോഗസ്ഥരുടെ പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമായി.
ഇതിനെ തുടർന്നാണ് റൂറൽ സീ ബ്രാഞ്ചിന് അന്വേഷണചുമതല നൽകി കൊണ്ട് പ്രത്യേക സംഘം രൂപികരിച്ച് കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.