സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങള്‍ കൂടി ഔദ്യോഗികമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍.
സംസ്ഥാനതലത്തില്‍ നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ജില്ലാതലത്തില്‍ ഓണ്‍ലൈനാക്കി മാറ്റിയതിന് മുന്‍പുള്ള 7000 മരണങ്ങളാണ് വിട്ടുപോയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. മരണക്കണക്ക് ഒളിപ്പിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. മേനി നടിക്കാന്‍ മരണങ്ങള്‍ ഒഴിവാക്കുന്നുവെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് മരണങ്ങള്‍ ഒഴിവാക്കുന്നതിനോടുള്ള വിമര്‍ശനങ്ങളോട്, എല്ലാം മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും കൃത്യമാണെന്നും പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഒന്നും മനപ്പൂര്‍വമായിരുന്നില്ലെന്നാണ്. രേഖകള്‍ പരിശോധിച്ചപ്പോഴാണ് പട്ടികയ്ക്ക് പുറത്തായ കൊവിഡ് മരണങ്ങളുടെ കാര്യം വ്യക്തമായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളുടെ അഭാവം കൊണ്ട് വിട്ടു പോയതാകാമെന്നും ഇത് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണമുണ്ടായ 2020 മാര്‍ച്ച് മുതല്‍ റിപ്പോര്‍ട്ടിങ് ഓണ്‍ലൈനായ 2021 ജൂണ്‍ വരെ 14 മാസങ്ങള്‍ക്കുള്ളില്‍ നടന്നതാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയ 7000 മരണങ്ങളും. ശരാശരി ഓരോ മാസവും 500 മരണം വീതം പുറത്തായി. മേയിലാണ് ഏറ്റവും കൂടുതല്‍ പട്ടികയില്‍പ്പെടാതെ പോയത്.
എന്നാൽ സര്‍ക്കാര്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന 7000ന് പുറമെ, കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് 30 ദിവസത്തിനുള്ളിലെ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്ബോള്‍ മരണപ്പട്ടിക ഇനിയും പലമടങ്ങ് വലുതാകും.
നേരത്തെ ഒഴിവാക്കപ്പെട്ട മരണവിവരം കണക്കുകള്‍ സഹിതം പുറത്തുവിട്ട പ്രതിപക്ഷം ഇതേവിഷയങ്ങളില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുകയാണ്.