video
play-sharp-fill

ഇന്ത്യന്‍ വിപണിയില്‍ വലിയ ഫാമിലി കാർ;  ഇതാ വരാനിരിക്കുന്ന ചില ഏഴ് സീറ്റര്‍ എസ്‌യുവികള്‍…..!

ഇന്ത്യന്‍ വിപണിയില്‍ വലിയ ഫാമിലി കാർ; ഇതാ വരാനിരിക്കുന്ന ചില ഏഴ് സീറ്റര്‍ എസ്‌യുവികള്‍…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: നിങ്ങളും ഒരു 7-സീറ്റര്‍ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അല്‍പ്പം കാത്തിരിക്കാം.

കാരണം മാരുതി സുസുക്കി, നിസാന്‍, ടൊയോട്ട, സിട്രോണ്‍, ടാറ്റ എന്നിവര്‍ വരും ദിവസങ്ങളില്‍ പുതിയ 7 സീറ്റര്‍ എസ്‌യുവികള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. നിങ്ങള്‍ക്ക് പുതിയ 7 സീറ്റര്‍ എസ്‌യുവിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വരാനിരിക്കുന്ന ഈ 7 സീറ്റര്‍ മോഡലുകളെക്കുറിച്ച്‌ അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസാന്‍ എക്സ്-ട്രെയില്‍

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് വരി എസ്‌യുവി എക്സ്-ട്രെയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് നിസാന്‍ സ്ഥിരീകരിച്ചു. നാലാം തലമുറ നിസാന്‍ എക്‌സ്-ട്രെയിലിന് 4,680 എംഎം നീളവും 2,065 എംഎം വീതിയും 1,725 എംഎം ഉയരവുമുണ്ട്. 2,705 എംഎം ആണ് ഇതിന്റെ വീല്‍ബേസ്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ജീപ്പ് കോംപസ്, ഫോക്സ്‍വാഗണ്‍ ടിഗ്വാന്‍ എന്നിവയേക്കാള്‍ അല്‍പ്പം വലുതാണിത്. അന്താരാഷ്ട്ര വിപണിയില്‍, എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് ലേഔട്ടുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇത് 7 സീറ്റ് ഓപ്ഷനില്‍ വരാനാണ് കൂടുതല്‍ സാധ്യത. എസ്‌യുവി രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു – ഒന്ന് 163 പിഎസ്, 1.5 എല്‍ ടര്‍ബോ-ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, മറ്റൊന്ന് സ്ട്രോംഗ് ഹൈബ്രിഡ് ടെക്നോളജി 1. 5L ടര്‍ബോ പെട്രോള്‍. ഇതിനെ ഇ-പവര്‍ ടെക് എന്ന് വിളിക്കുന്നു. X-Trail-ന്റെ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 2WD സജ്ജീകരണത്തില്‍ 204PS ഉം 300Nm torque ഉം 4WD സജ്ജീകരണത്തില്‍ 213PS വരെയും 525Nm ടോര്‍ക്കും നല്‍കുന്നു. ഏകദേശം 40 ലക്ഷം രൂപയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. പുതിയ നിസാന്‍ എക്സ്-ട്രെയില്‍ ഇ-പവര്‍ 2023 ന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട അടുത്ത തലമുറ ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. 2023ല്‍ ആഗോള വിപണിയില്‍ എത്തുമെന്നാണ് പുതിയ മോഡലിനെ കുറിച്ച്‌ പറയുന്നത്. ഇതില്‍, നിങ്ങള്‍ക്ക് ഒരു പുതിയ എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കുമെന്ന് മാത്രമല്ല, ക്യാബിനിലും മാറ്റങ്ങള്‍ ദൃശ്യമാകും. ടൊയോട്ടയുടെ TNGA-F ആര്‍ക്കിടെക്ചറിലാണ് പുതിയ ഫോര്‍ച്യൂണര്‍ രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. 2,850-4,180mm വീല്‍ബേസ് നീളത്തെ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള പുതിയ ഡീസല്‍ എഞ്ചിനിലാണ് പുതിയ ഫോര്‍ച്യൂണര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) ഉള്ള പുതിയ 1GD-FTV 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇതിന് ലഭിക്കും. ടൊയോട്ടയുടെ പുതിയ മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ എഞ്ചിനെ ജിഡി ഹൈബ്രിഡ് എന്ന് വിളിക്കാം. മികച്ച മൈലേജിനൊപ്പം അധിക ടോര്‍ക്കും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

സിട്രോണ്‍ 7-സീറ്റര്‍ എസ്‌യുവി

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ പുതിയ മൂന്ന് വരി എസ്‌യുവി പരീക്ഷിച്ചു തുടങ്ങി. ഇന്ത്യയിലെ എംപിവി, എസ്‌യുവി ഉപഭോക്താക്കളെയാണ് ഇത് ലക്ഷ്യമിടുന്നത്. സ്റ്റെല്ലാന്റിസിന്റെ സിഎംപി (കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവി പ്രതീക്ഷിക്കുന്നത്. ഇത് C3 ഹാച്ച്‌ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ മോഡലിന്റെ നീളം 4 മീറ്ററില്‍ കൂടുതലായിരിക്കും. പുതിയ 3-വരി സിട്രോണ്‍ C3 ഹാച്ച്‌ബാക്കുമായി എഞ്ചിന്‍ ഓപ്ഷനുകള്‍ പങ്കിടാന്‍ സാധ്യതയുണ്ട്. എഞ്ചിന്‍ ഓപ്ഷനുകളില്‍ 5MT ഉള്ള 1.2-ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 6MT, 6AT എന്നിവയുള്ള 1.2-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോളും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ആദ്യത്തേതിന് 5,750 ആര്‍പിഎമ്മില്‍ 82 പിഎസും രണ്ടാമത്തേതിന് 3,750 ആര്‍പിഎമ്മില്‍ 115 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ടര്‍ബോ യൂണിറ്റ് 110PS പവറും 190Nm ടോര്‍ക്കും സൃഷ്‍ടിക്കും.

ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ 3-വരി എസ്‌യുവി സഫാരിക്ക് മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാനുള്ള ഒരുക്കത്തിലാണ്. പുതിയ അലോയി വീലുകളുള്ള പുതുക്കിയ ഗ്രില്ലും പുതിയ ഹെഡ്‌ലാമ്ബ് സജ്ജീകരണവും ഉപയോഗിച്ച്‌ പുതിയ മോഡലില്‍ ചില ഡിസൈന്‍ മാറ്റങ്ങള്‍ കാണും. ക്യാബിനിലും വലിയ മാറ്റങ്ങളുണ്ടാകും. വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറകള്‍, കണക്‌റ്റഡ് കാര്‍ സാങ്കേതികവിദ്യ, പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ ഇതിന് ലഭിക്കും. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ മറ്റ് ADAS സാങ്കേതികവിദ്യകളും എസ്‌യുവിക്ക് ലഭിക്കും.

മാരുതി ഇലക്‌ട്രിക് കാര്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയ 7 സീറ്റര്‍ എസ്‌യുവി അവതരിപ്പിക്കാന്‍ മാരുതി സുസുക്കി തയ്യാറെടുക്കുന്നു. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, സുസുക്കിയുടെ HEARTECT പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡല്‍. പുതിയ ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയില്‍ നിലവിലുള്ള ആഗോള സി-പ്ലാറ്റ്‌ഫോമും കമ്ബനി ഉപയോഗിച്ചേക്കാം. ബ്രാന്‍ഡിന്റെ NEXA ലൈനപ്പിലെ സുസുക്കി XL6-ന് പകരമായി ഇത് ഹ്യുണ്ടായ് അല്‍കാസര്‍, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയ്ക്ക് എതിരാളിയാകും. ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം ഇത് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.