സേവാശക്തി ഫൗണ്ടേഷന്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു; ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതി ഭായി മുഖ്യാതിഥിയായി; ദേവി ജ്ഞാനാഭനിഷ്ഠാ നന്ദ ഗിരി ഉദ്ഘാടനം നിർവഹിച്ചു

Spread the love

തിരുവനന്തപുരം: സേവാശക്തി ഫൗണ്ടേഷന്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചികിത്സാ ധനസഹായ വിതരണം, വിദ്യാർത്ഥി സംഗമം, ക്വിസ് മത്സരം, ഉപന്യാസ രചന മത്സരം, കുടുംബസംഗമം, ആദരണസഭ, പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം, മെമ്പർഷിപ് വിതരണം, വനിതാ വിംഗ് രൂപീകരണം എന്നിവ ഇതിനോടനുബന്ധിച്ചു നടന്നു.

ചാരിറ്റിയെയും ആനുകാലിക വിഷയങ്ങളെയും ആസ്പദമാക്കി സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് എം. നന്ദകുമാർ നടത്തിയ ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. 120 പേർ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമെന്റോ, സർട്ടിഫിക്കറ്റ് എനിവ നൽകി.

വാർഷിക ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതി ഭായി മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ ചെയർമാൻ സി. എസ് മോഹനൻ അധ്യക്ഷനായിരുന്നു. ദേവി ജ്ഞാനാഭനിഷ്ഠാ നന്ദ ഗിരി ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. പുനലൂർ സോമരാജൻ, എം. എസ് ഫൈസൽഖാൻ, ഡോ. രഞ്ജിത്ത് വിജയഹരി, ഫൗണ്ടേഷൻ സെക്രട്ടറി എം. സന്തോഷ്‌, വൈസ് പ്രസിഡന്റ്‌ എസ്. സുനിൽകുമാർ, ട്രഷറർ സി. അനൂപ്, അനിത മോഹൻ, വിഷ്ണു മോഹൻ,വിനീത് മോഹൻ,ഹരിദാസൻ പിള്ള, ലിജു വി. നായർ,മനോഹരൻ നായർ, സോമശേഖരൻ, രാധാകൃഷ്ണൻ, അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.