video
play-sharp-fill

സെറ്റോ അതിജീവനയാത്ര കോട്ടയം ജില്ലയിൽഎത്തി: ഡിസം: 21 – ന് തിരുവനന്തപുരത്ത് സമാപിക്കും:

സെറ്റോ അതിജീവനയാത്ര കോട്ടയം ജില്ലയിൽഎത്തി: ഡിസം: 21 – ന് തിരുവനന്തപുരത്ത് സമാപിക്കും:

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസിന്റെ പുനരുജ്ജീവനത്തിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അതിജീവനയാത്ര കോട്ടയം ജില്ലയിൽ എത്തി.
ഇന്നു രാവിലെ പാലാ മിനി സിവിൽ സ്റ്റേഷനിൽ യാത്രയ്ക്ക് സ്വീകരണംനൽകി.
സമ്മേളനം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സ്വീകരണം മുൻ മന്ത്രി കെ.സി.ജോസഫും മെഡിക്കൽ കോളേജിൽ നൽകുന്ന സ്വീകരണം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും കോട്ടയം കളക്ട്രേറ്റിൽ നാക്കുന്ന സ്വീകരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 24 ന് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് ജാഥ നടത്തുന്നത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 11 ന് കാസർകോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ജാഥ ഡിസംബർ 21 ന് തിരുവനന്തപുരത്ത് സമാപിക്കും സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ക്യാപ്റ്റനും കെ.അബ്ദുൾ മജീദ് വൈസ് ക്യാപ്റ്റനും കെ.സി. സുബ്രഹ്മണ്യൻ ജാഥാ മാനേജരുമായിട്ടാണ് അതിജീവന യാത്ര നടക്കുന്നത് .