play-sharp-fill
സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി :

സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി :

 

സ്വന്തം ലേഖകൻ
കുമരകം: കുമരകം എസ്.എൻ.എം ലെെബ്രറിയുടേയും സ്പോർട്ട്സ് ക്ലബ്ബിൻ്റേയും ആഭിമുഖ്യത്തിൽ സെർവിക്കൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. സെർവിക്കൽ ക്യാൻസർ ബാധിക്കാനുള്ള കാരണങ്ങളേയും പ്രതിരോധമാർഗങ്ങളേയും വിവരിക്കുന്ന ക്ലാസ് നയിച്ചത് റോണി ഗിൽബർട്ട് തിരുവല്ലയാണ് .

എസ്.എൻ.എം ലെെബ്രറി ഹാളിൽ ലെെബ്രറി പ്രസിഡൻ്റ് കെ.പി. ആനന്ദക്കുട്ടൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്ലാസ് എം.എൻ .പുഷ്ക്കരൻ ഉദ്ഘാടനം ചെയ്തു.

വി. കെ. ജോഷി, അസ്‌ലം ആലപ്പുഴ,ഒമനക്കുട്ടിയമ്മ മാരാരിക്കുളം,ജി എൻ. തങ്കമ്മ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group