video
play-sharp-fill
22 പവനും ഒന്നരലക്ഷം രൂപയുമായി മുങ്ങിയ വീട്ടുജോലിക്കാരി അറസ്റ്റിൽ

22 പവനും ഒന്നരലക്ഷം രൂപയുമായി മുങ്ങിയ വീട്ടുജോലിക്കാരി അറസ്റ്റിൽ


സ്വന്തം ലേഖകൻ

കൊച്ചി: ഏഴു സ്വർണ കോയിൻ ഉൾപ്പെടെ 22 പവൻ ആഭരണങ്ങളും 1,54,000 രൂപയും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. തൃശൂർ മുരിയാട് കുമ്പളത്തറ വീട്ടിൽ രാധാ ഡിവിനെ (40) യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡിൽ താമസിക്കുന്ന സരോജാദേവിയുടെ വീട്ടിലായിരുന്നു മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണു സ്വർണവും നഷ്ടമായ വിവരം വീട്ടുകാർ അറിഞ്ഞത്.

ഒരാഴ്ചയ്ക്കിടെ വീട്ടിൽ മറ്റു സന്ദർശകരാരും വരാത്ത സാഹചര്യത്തിൽ ജോലിക്കാരിയെ സംശയിച്ചെങ്കിലും രാധയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ കഴിഞ്ഞ 31 ന് നോർത്ത് പോലീസിൽ പരാതി നൽകി. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ജോലിക്കാരിയുടെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചതിൽ നിന്നുമാണ് മോഷണം നടത്തിയത് ഇവർതന്നെയാണെന്ന് വ്യക്തമായത്. തുടർന്നു തൃശൂർ മുരിയാടുള്ള വീട്ടിലെത്തി ഇവരെ ചോദ്യം ചെയ്തതോടെ സ്വർണ കോയിനുകളിൽ ഒരെണ്ണം കണ്ടെത്തി. ബാക്കി കോയിനുകൾ ജ്വല്ലറിയിൽ വിറ്റതായും മോഷ്ടിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചതായും ഇവർ സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണയംവച്ച ഉരുപ്പടികൾ പോലീസ് കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് സി.ഐ: കെ.ജെ. പീറ്റർ, എസ്.ഐ: അനസ്, എ.എസ്.ഐമാരായ ബഷീർ, ശ്രീകുമാർ, ഡബ്ല്യു.സി.പി.ഒമാരായ സുനിത, അഖില എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ തെളിവെടുപ്പിനായി പിന്നീട് കസ്റ്റഡിയിൽ എടുക്കും.