play-sharp-fill
സീരിയൽ കണ്ട് മതിമറന്നിരുന്ന വീട്ടമ്മയ്ക്ക് അഞ്ചരപവന്റെ മാല നഷ്ടമായി

സീരിയൽ കണ്ട് മതിമറന്നിരുന്ന വീട്ടമ്മയ്ക്ക് അഞ്ചരപവന്റെ മാല നഷ്ടമായി

സ്വന്തം ലേഖിക

പാരിപ്പള്ളി: സീരിയലിൽ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണ്ണമാല മോഷണം പോയി.മേവനക്കോണം സ്വദേശിയായ യുവതിക്കാണ് സ്വർണ്ണമാല നഷ്ടമായത്. സീരിയൽ കണ്ടു കൊണ്ടിരുന്ന വീട്ടമ്മ മുൻവശത്ത് വാതിൽ അടച്ചിരുന്നില്ല.ആരോ അത് വഴി അകത്തേക്ക് കയറിയെന്ന് യുവതിക്ക് മനസിലായിരുന്നു. എന്നാൽ അത് ഭർത്താവായിരിക്കുമെന്ന് കരുതി ശ്രദ്ധിച്ചില്ല. വീട്ടമ്മ സീരിയൽ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനിടെ കള്ളൻ അടുത്ത് വന്ന് മാല പൊട്ടിച്ച് ഓടി. യുവതി നിലവിളിച്ച് അയൽക്കാരെയൊക്കെ അറിയിച്ചെങ്കിലും മാലയേയോ കള്ളനെയോ കിട്ടിയില്ല. പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.