
കുമരകത്ത് സീരിയലിനിടെ ഭർത്താവ് ഭക്ഷണം ചോദിച്ചു: കയ്യിലിരുന്ന കത്തിയ്ക്ക് ഭർത്താവിനെ വെട്ടി വീഴ്ത്തി: ഭാര്യയും മാതാപിതാക്കളും പിടിയിൽ
സ്വന്തം ലേഖകൻ
കുമരകം: സീരിയൽ കാണുന്നതിനിടെ മദ്യലഹരിയിൽ എത്തി ഭക്ഷണം ചോദിച്ച ഭർത്താവിനെ ഭാര്യ വെട്ടി വീഴ്ത്തി. വെട്ടേറ്റ ഭർത്താവ് തറയിൽ വീണെങ്കിലും ഭാര്യ തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ ആക്രമിച്ച ഭാര്യയുടെ തലമുടിയ്ക്ക് ഭർത്താവ് ക്ഷുഭിതനായി കുത്തിപ്പിടിച്ചതോടെ വീട്ടിൽ കൂട്ടത്തല്ലായി. മണർകാട് സ്വദേശി അഭിലാഷിനാണ് കഴിഞ്ഞ ദിവസം കുമരകത്ത് ഭാര്യവീട്ടിൽ വച്ച് വെട്ടേറ്റത്.
മദ്യപിച്ച് വീട്ടിലെത്തുന്ന സന്തോഷ് ഭാര്യവീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഭാര്യ സീരിയല്‍ കാണുന്നതിനിടെ മദ്യപിച്ച് എത്തിയ അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ ഇയാളെ ശ്രദ്ധിക്കാതെ ടിവി കാണൽ തുടർന്നു . ഒടുവില്‍ ക്ഷുഭിതനായ അഭിലാഷ് ഭാര്യയോടെ കയര്‍ത്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടർന്ന് അഭിലാഷ് ഭാര്യയെ ഭീഷണിപ്പെടുത്താൻ കത്തി കയ്യിലെടുത്തു. ഈ കത്തി പിടിവലിയ്ക്കിടെ പിടിച്ച് വാങ്ങിയ ഭാര്യ ഇയാളെ വെട്ടി വീഴ്ത്തി.
ഭാര്യയുടെ മാതാപിതാക്കള്‍ കൂടി വഴക്കില്‍ ഇടപെട്ടതോടെ കുട്ടത്തല്ലായി. ഇതിനിടെ കത്തി കയ്യില്‍ കിട്ടിയ ഭാര്യ അഭിലാഷിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ അഭിലാഷിനെ ഇവർ തന്നെയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വീണ് പരിക്കേറ്റതാണ് എന്നാണ് അഭിലാഷും ആശുപത്രിയിൽ പറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ ആദ്യം സംഭവം പുറത്ത് അറിഞ്ഞില്ല. തുടർന്ന് സോഷ്യൽ മീഡിയയിൽ സംഭവം പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തിയതും കേസെടുത്തതും.
സംഭവത്തെ തുടര്‍ന്ന് ഭാര്യയേയും ഭാര്യയുടെ മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അഭിലാഷ് മദ്യപിച്ചെത്തി സ്ഥിരമായി വഴക്കുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
