ഇരകൾ ടാക്‌സി ഡ്രൈവർമാർ; മൃതദേഹങ്ങള്‍ മുതലകള്‍ക്ക് ഭക്ഷണം;സീരിയൽ കില്ലർ ഡോ. ദേവേന്ദർ ശർമ്മ ഒടുവിൽ പോലീസ് വലയിൽ

Spread the love

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മുതലകൾക്ക് നൽകുന്ന കുപ്രസിദ്ധനായ കുറ്റവാളി സീരിയല്‍ കില്ലര്‍ ദേവേന്ദ്ര ശര്‍മ പിടിയിൽ.രാജസ്ഥാനിലെ ദൗസയിലെ ആശ്രമത്തില്‍ പുരോഹിതിന്റെ വേഷത്തില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.നിരവധി പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ദേവേന്ദ്ര ശര്‍മ 2023 ല്‍ പരോളില്‍ പുറത്തിറങ്ങിയതിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.ആയുര്‍വേദ ഡോക്ടറായിരുന്ന ദേവേന്ദ്ര നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലെ മുതലകള്‍ നിറഞ്ഞ കാസ്ഖഞ്ച് കനാലില്‍ വലിച്ചെറിയുകയായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് കൊലക്കേസുകളില്‍ പ്രതിയായ ദേവേന്ദ്ര ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലിലായിരുന്നു. ഇവിടെ നിന്നാണ് പരോളിന് പുറത്തിറങ്ങി ഒളിവില്‍ പോയത്.ടാക്‌സി ഡ്രൈവര്‍മാരെയും ട്രക്ക് ഡ്രൈവര്‍മാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. നും 2004 നും ഇടയിലായിരുന്നു കൊലപാതകങ്ങള്‍. യാത്രകള്‍ക്കായി ഡ്രൈവര്‍മാരെ വിളിച്ചു വരുത്തിയതിനു ശേഷം കൊലപ്പെടുത്തി വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആദിത്യ ഗൗതം വിശദീകരിച്ചു.