play-sharp-fill
സീരിയൽ താരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ചു;താരത്തിൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ; അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്ത ആയിരത്തോളം പേർ പൊലീസ് നിരീക്ഷണത്തിൽ

സീരിയൽ താരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ചു;താരത്തിൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ; അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്ത ആയിരത്തോളം പേർ പൊലീസ് നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

തൃശൂര്‍; പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി അല്‍ അമീന്‍ ആണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന്റെ പിടിയിലായത്.


 

ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2019 മുതല്‍ ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങളും മോശമായി ഉപയോ​ഗിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമ്മീഷനാണ് പൊലീസിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

 

ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്.

 

പൊലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ് ഇയാള്‍ ഇന്റെര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്.

അതുകൊണ്ടു തന്നെ പ്രതിയെ തിരിച്ചറിയാനും വൈകി.

 

ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും പേജില്‍ ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

 

അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.

 

ഇവരേയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി അറിയിച്ചു.