ഞാൻ മയക്കു മരുന്നിനടിമയാണ്; അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നത് ; നടി അശ്വതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സിനിമാ-സീരിയൽ ലോകം
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി അശ്വതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ സീരിയൽ ലോകം. കാക്കനാട്ടെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ കൊച്ചി സിറ്റി ഷാഡോ സംഘം എം.ഡി.എം.എ.യുമായി പിടികൂടിയ സിനിമ-സീരിയൽ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതിക്ക് അന്തസ്സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നതെന്നാണ് ഇവരുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടെത്തിയത്. നടിയ്ക്ക് അന്തർസംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരം വാർത്തകൾ ഒന്നും വിശ്വസിക്കാൻ സാധികാതെ അമ്പരന്നിരിക്കുകയാണ് സീരിയൽ ലോകം. വളരെ കുറച്ച് സിനിമയിലും സീരിയലുകളിലുമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ, ഇതിന്റെ പേരിൽ ഇവർ പല മേഖലകളിലുള്ള ആളുകളുമായി പരിചയം ഉണ്ടാക്കി തീർത്തു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നടി ഫോണിൽ പലർക്കും നിരന്തരം വോയ്സ് മെസേജ് അയച്ച തെളിവ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ-സീരിയൽ രംഗത്തുള്ളവരെ ഉൾപ്പെടുത്തി ഡ്രഗ് പാർട്ടികളും നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്‌സ് ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തിൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവർക്ക് ലഹരി വസ്തുക്കളും നൽകിയിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്നാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവർ ബിനോയെയും തൃക്കാക്കര പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. നടിയുടെ ഫ്‌ളാറ്റിൽ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാർട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് സീരിയൽ രംഗത്ത് നിന്നും തന്നെ വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച വാട്ട്‌സാപ്പ് ശബ്ദസന്ദേശങ്ങൾ പരിശോധിച്ചു വരികയാണ്.വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group