video
play-sharp-fill

Friday, May 23, 2025
HomeUncategorizedസിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി; പ്രമുഖ നടൻ...

സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി; പ്രമുഖ നടൻ നീരീക്ഷണത്തിൽ

Spread the love


സ്വന്തം ലേഖകൻ

കൊച്ചി: സിനിമാ മേഖലയിലെ പ്രമുഖർ തന്നെ അവരുടെ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന് ലഹരിമരുന്ന് കേസിൽ പിടിയിലായ നടി അശ്വതിയുടെ വെളിപ്പെടുത്തൽ. സിനിമാ സീരിയൽ നടിയായ അശ്വതി ബാബു പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം വെളിപ്പെടുത്തി. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ പോലീസ് നീരീക്ഷണത്തിലാണ്. പ്രായപൂർത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങൾ ഏൽക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നു. വിഷാദ രോഗത്തിൽനിന്നു മോചനം തേടിയാണു താൻ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണു നടി സെക്‌സ്‌റാക്കറ്റ് കണ്ണിയായതും ലഹരി വ്യാപാരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

അശ്വതിയുടെ ഫ്‌ലാറ്റിൽ നടക്കുന്ന സെക്‌സ്‌റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു പൊലീസിന് ആദ്യം ലഭിച്ചത്. ഇതോടെ ഇവരെ നിരീക്ഷിക്കാൻ ആരംഭിച്ച പൊലീസിനു ലഹരി മരുന്ന് ഇടപാടുകളെയും ഫ്‌ലാറ്റിൽ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു. സിനിമാ സീരിയൽ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖർ അശ്വതി ബാബുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോൾഡൻ ഗേറ്റ് ഫ്‌ലാറ്റിൽ പലവതണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണ് ഇവിടുത്തെ സ്ഥിരം സന്ദർശകരിലേക്കും പോലീസ് അന്വേഷണം നീണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്നാണു സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താൻ പൊലീസ് ചോദ്യം ചെയ്യുന്നതിനാണു തീരുമാനം. കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നടിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. നടിയുടെ ബംഗളൂരു ബന്ധവും അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments