സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി ; വരൻ അർജുൻ ; സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹ ചിത്രങ്ങളും വിഡിയോയും

Spread the love

സ്വന്തം ലേഖകൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

https://www.instagram.com/reel/C81T4pTSi6e/?utm_source=ig_embed&ig_rid=86b50cc8-b7cd-4ef9-b7e1-017e18d76064

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവന്ന പട്ട് സാരിയില്‍ അതിസുന്ദരിയായിരുന്നു ഐശ്വര്യ. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കിലുള്ള ബ്ലൗസാണ് താരം അണിഞ്ഞത്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.

സ്റ്റാര്‍ മാജിക്കിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ രാജീവ്. വിവാഹം ഉടനെ ഉണ്ടാകുമെന്ന് സ്റ്റാർ മാജിക്ക് എപ്പിസോഡിനിടെ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. വിവാഹ ശേഷവും സ്റ്റാർ മാജിക്കിൽ ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. ബാലതാരമായാണ് ഐശ്വര്യ ടെലിവിഷൻ രം​ഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകൾ.