play-sharp-fill
ശ്രീനിവാസ രാമാനുജൻ അടിസ്ഥാന ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സ്രിബ്‌സ് ) ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 28, വൈകുന്നേരം 3-ന് കോട്ടയം പാമ്പാടി എട്ടാം മൈൽ, ക്യാമ്പസിൽ:മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

ശ്രീനിവാസ രാമാനുജൻ അടിസ്ഥാന ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സ്രിബ്‌സ് ) ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 28, വൈകുന്നേരം 3-ന് കോട്ടയം പാമ്പാടി എട്ടാം മൈൽ, ക്യാമ്പസിൽ:മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

കോട്ടയം: ശ്രീനിവാസ രാമാനുജൻ അടിസ്ഥാന ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സ്രിബ്‌സ് ) ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 28, വൈകുന്നേരം 3-ന്
പാമ്പാടി എട്ടാം മൈൽ, ക്യാമ്പസിൽ നടക്കും.

ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമാണ്.

രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ അടിസ്ഥാന ശാസ്ത്രമേഖലകളിലെ സൈദ്ധാന്തിക ഗവേഷണങ്ങൾ പ്രോത്സാഹിപ്പിയ്ക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന ചടങ്ങിൽ സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും.അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ സ്വാഗതമാശംസിയ്ക്കും. എം പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജും,ജോസ് കെ. മാണിയും മുഖ്യ പ്രഭാഷണങ്ങൾ നടത്തും.

എം. ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ സി.ടി അരവിന്ദകുമാർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, കെ.പി.സുധീർ , പ്രഫ.എ.സാബു , ജനപ്രതിനിധികൾ തുടങ്ങി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

. ക്യാമ്പസ് അടിസ്ഥാന സൗകര്യങ്ങൾ:

ഇത് കാമ്പസിലെ ആദ്യ കെട്ടിടമാണ്. 2885 ചതുരശ്ര അടി വിസ്‌തീർണ്ണമുണ്ട് ഈ കെട്ടിടത്തിന്. ഇതിലേക്കുള്ള 8 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സെമിനാറുകൾ, കോൺഫറൻസുകൾ, കൂടാതെ സൈദ്ധാന്തിക, കമ്പ്യൂട്ടേഷണൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുവാൻ ഉതകുന്ന രീതിയിലാണ് പുതിയ കെട്ടിടം തയ്യാറാക്കിയിട്ടുള്ളത്

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രമായി മാറുക, സൈദ്ധാന്തിക ശാസ്ത്ര മേഖലകളിൽ മികവിന്റെ കേന്ദ്രമാവുക തുടങ്ങിയവയാണ് സ്രിബ്‌സിൻ്റെ ലക്ഷ്യങ്ങൾ

ഗവേഷണവും അക്കാദമിക പ്രവർത്തനങ്ങളും:

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ പ്രധാന ശാസ്ത്ര മേഖലകളിലും സംയോജിത

ഗവേഷണങ്ങളിലും അക്കാദമിക പ്രോഗ്രാമുകളിലും സ്രിബ്സ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നു.

ഇതുവരെ സ്രിബ്‌സ് ഏകദേശം അറുപത്തി ഒന്നോളം സെമിനാർ അനുബന്ധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. നോബൽ സമ്മാനിതർ ഉൾപ്പെടെ നിരവധി ശാസ്ത്രജ്ഞർക്ക് സംസ്ഥാനത്താകമാനം ആതിഥേയത്വവും നൽകി. ஊ വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഈ വർഷം ഏകദേശം എട്ടോളം പ്രബന്ധങ്ങളാണ് ഈ സ്ഥാപനത്തിന്റെ പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ജേർണലുകളിൽ

കൂടാതെ ഒരു എമിറിറ്റസ് സയന്റിസ്റ്റ്, മൂന്ന് പോസ്റ്റ് ഡോക്ടറൽ ഗവേഷകർ. ഒരു പ്രൊജക്ട് ഫെല്ലോ എന്നിവരെയും നിയമിയ്ക്കുകയുണ്ടായി .

അഞ്ചോളം വിദ്യാർത്ഥികൾ ഇതിനോടകം തന്നെ അവരുടെ എം എസ് സി അനുബന്ധ പ്രോജക്‌ടുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു‌ അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാണ് അവയോരോന്നും.
ഡയറക്ടർ പ്രഫ സുരേഷ് സി എച്ച് പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.