
കോട്ടയത്ത് ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിനു തുടക്കം കുറിച്ച് 4,200 കേന്ദ്രങ്ങളിൽ പതാക ഉയർത്തി:തിങ്കളാഴ്ച 3,500 സ്‌ഥലങ്ങളിൽ ശോഭായാ ത്ര നടക്കും.
കോട്ടയം :ശ്രീകൃഷ്‌ണ ജയന്തി : ആഘോഷത്തിനു തുടക്കം കുറിച്ച് 4,200 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. കോട്ടയം നഗരത്തിൽ ബാലഗോകുലം പൊതുകാര്യാദർശി കെ.എൻ.സജികുമാർ പതാക ഉയർത്തി. ബാലഗോകുലം ദക്ഷിണ കേരള അധ്യക്ഷൻ ഡോ.എൻ ഉണ്ണിക്കൃഷ്ണൻ
സന്ദേശം നൽകി.
സ്വാഗതസം ഘം ജനറൽ സെക്രട്ടറി വിനയ കുമാർ മറിയപ്പള്ളിയിൽ പതാക ഉയർത്തി. കോടിമതയിൽ നഗർ ആഘോഷ പ്രമുഖ് സുമേഷ് ശർമ നേതൃത്വം നൽകി. മണർ കാട്ട് ബാലഗോകുലം ജില്ലാ അധ്യക്ഷൻ പ്രതീഷ് മോഹൻ നേതൃത്വം നൽകി.
പുതുപ്പള്ളി: യിൽ ബാലഗോകുലം ജില്ലാ അധ്യക്ഷൻ എം.ബി.ജയനും ചങ്ങനാശേരിയിൽ സ്വാഗതസം ഘം അധ്യക്ഷൻ എൻ.ബി.ക ഷ്ണകുമാറും പതാക ഉയർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നത്ത് പതാകദിനാചരണത്തിന് രക്ഷാധികാരി ഡോ. ഗോപിനാഥപിള്ള, സ്വാഗതസം ഘം അധ്യക്ഷൻ മീനടം ഉണ്ണികൃഷ്ണൻ, ദക്ഷിണ കേരള ഉപാധ്യക്ഷൻ പി.എൻ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വൈക്കത്ത് ജില്ലാ അധ്യക്ഷൻ സനൽ കുമാറും ഏറ്റുമാനൂരിൽ ജില്ലാ രക്ഷാധികാരി ഡോ.അനിൽ രാ ഘവനും പതാക ഉയർത്തി. 3,500 സ്‌ഥലങ്ങളിൽ ശോഭായാ ത്ര നടക്കും.