video
play-sharp-fill

സെപ്റ്റംബറിൽ കാത്തിരിക്കുന്നത് കൂട്ട അവധിക്കാലം: ബാങ്കുകൾ അടച്ചിടുന്നത് 11 ദിവസം; സർക്കാർ ഓഫിസുകൾക്ക് തുടർച്ചയായ എട്ട് അവധി

സെപ്റ്റംബറിൽ കാത്തിരിക്കുന്നത് കൂട്ട അവധിക്കാലം: ബാങ്കുകൾ അടച്ചിടുന്നത് 11 ദിവസം; സർക്കാർ ഓഫിസുകൾക്ക് തുടർച്ചയായ എട്ട് അവധി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, ബാ്ങ്ക് ജീവനക്കാർ എന്നിവർക്ക് സെപ്റ്റംബർ അവധി ആഘോഷത്തിന്റെ മാസമാണ്. അടുത്ത മാസം പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടുദിവസം തുടർച്ചയായി സർക്കാർ ഓഫീസുകൾക്കും അവധിയാണ്. സെപ്തംബർ എട്ടു മുതൽ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉൾപ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറിൽ 12 ദിവസം സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ചേരുന്നതോടെയാണ് ബാങ്കുകൾക്ക് 11 ദിവസം അവധി ലഭിക്കുന്നത്. മൂന്ന് ദിവസത്തെ ഓണാവധിയും മുഹറവുമെല്ലാം അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതാണ് കൂട്ട അവധിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group