
കോട്ടയം : കഴിഞ്ഞ ആറ് ദിവസമായി മുകളിലേക്ക് ഉയർന്ന സംസ്ഥാനത്തെ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇത്രയും ദിവസത്തിനിടെ പവന് 1,240 രൂപയാണ് ഒരു പവന് വർദ്ധിച്ചത്.
വിലയിലെ കുതിപ്പിന് നേരിയ ശമനമുണ്ടായത് ആഭരണപ്രേമികൾക്ക് ആശ്വാസം പകരുന്നുണ്ട്. അതേസമയം നാളെ വില വീണ്ടും ഉയരുമോ എന്ന ആശങ്ക കൂടി നിലനിൽക്കുന്നുണ്ട് എന്നതാണ് വസ്തുത.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 56,480 രൂപയും, ഗ്രാമിന് 7,060 രൂപയുമാണ് വില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു.പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് വില കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group