play-sharp-fill
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; ലോകത്തെ ഒന്നാം നമ്പർ ടൂത്ത്പേസ്റ്റ് സെന്‍സോഡൈനിന് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പത്തു ലക്ഷം പിഴ വിധിച്ചു; പരസ്യം പ്രസിദ്ധീകരിക്കുന്നത് സംപ്രേഷണം ചെയ്യുന്നതും വിലക്കി

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; ലോകത്തെ ഒന്നാം നമ്പർ ടൂത്ത്പേസ്റ്റ് സെന്‍സോഡൈനിന് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പത്തു ലക്ഷം പിഴ വിധിച്ചു; പരസ്യം പ്രസിദ്ധീകരിക്കുന്നത് സംപ്രേഷണം ചെയ്യുന്നതും വിലക്കി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ലോകത്തെ ഒന്നാം നമ്പർ ടൂത്ത്പേസ്റ്റ് സെന്‍സോഡൈനിന് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പത്തു ലക്ഷം പിഴ വിധിച്ചു

ലോകമെങ്ങുമുള്ള ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്തത്, ലോകത്തെ ഒന്നാം നമ്പര്‍ പേസ്റ്റ് തുടങ്ങിയ തെറ്റിദ്ധാരണാജനകമായ പരസ്യം നല്‍കിയ സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിനാണ് പിഴ. ഈ പരസ്യം പ്രസിദ്ധീകരിക്കുന്നത് സംപ്രേഷണം ചെയ്യുന്നതും വിലക്കിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോറിറ്റി സ്വയമെടുത്ത കേസിലാണ് നടപടി. തങ്ങളുടെ അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ ഉതകുന്ന യാതൊരു രേഖകളും സെന്‍സോഡൈനിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പരസ്യമെന്നും അതോറിറ്റി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.