
ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് ഭേദമെന്നു സെൻകുമാർ
സ്വന്തംലേഖകൻ
കോട്ടയം : ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഇവിടുത്തെ സർക്കാരും പോലീസും പിതൃശൂന്യത സ്വഭാവമാണ് കാണിക്കുന്നത്. ഡിവൈഎഫ്‌ഐയെക്കാളും മോശമായ വിധത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഘടകമായി സംസ്ഥാനത്തെ പോലീസ് മാറിയെന്നും സെൻകുമാർ ആരോപിച്ചു. പാഷാണം ഷാജിയെ ഡിജിപി ആക്കിയാൽ പോലും ജനങ്ങൾക്ക് ഇതിലും നല്ലൊരു ഡിജിപിയെ കിട്ടുമെന്നാണ് തന്റെ അഭിപ്രായം. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസുകളാണ് ചുമത്തുന്നതെന്നും സെൻകുമാർ ആരോപിച്ചു.
Third Eye News Live
0