video
play-sharp-fill

ശബരിമല യുവതീ പ്രവേശനം: മാന്യത എന്നൊന്നുണ്ടായിരുന്നെങ്കിൽ സർക്കാരിന് കാത്തിരിക്കാമായിരുന്നു; വിമർശനവുമായി സെൻകുമാർ

ശബരിമല യുവതീ പ്രവേശനം: മാന്യത എന്നൊന്നുണ്ടായിരുന്നെങ്കിൽ സർക്കാരിന് കാത്തിരിക്കാമായിരുന്നു; വിമർശനവുമായി സെൻകുമാർ

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ രംഗത്ത്. മാന്യത എന്നൊന്ന് സർക്കാരിനുണ്ടായിരുന്നെങ്കിൽ ജനുവരി 22വരെ ശബരിമലയിൽ തൽസ്ഥിതി തുടരാൻ തയ്യാറാകുമായിരുന്നെന്ന് സെൻകുമാർ പ്രതികരിച്ചു. പന്തളത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സെൻകുമാറിന്റെ വിമർശനം.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താൽപര്യങ്ങളും കാണും, അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമ പ്രകാരം മാത്രമാണെന്ന് സെൻകുമാർ പറഞ്ഞു. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നിൽ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group