മുതിർന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്

Spread the love

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചാവേറാക്രമണത്തിൽ മുതിർന്ന താലിബാൻ നേതാവ് റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ടെലഗ്രാം ചാനലിലൂടെ ഐ.എസ് ഏറ്റെടുക്കുകയായിരുന്നു.

താലിബാൻ പുരോഹിതനായ ഹഖാനി മുമ്പ് തുടര്‍ച്ചയായി ഇസ്ലാമിക് സ്റ്റേറ്റ്‌സിനെതിരെ നിരവധി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group