
കോഴിക്കോട് : ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ സീനിയർ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.
അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
പലപ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group