video
play-sharp-fill

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ ക്രൂരറാഗിം​ഗ്; താക്കോൽകൊണ്ട് കുത്തേറ്റ രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥിയുടെ മുഖത്ത് ദ്വാരം; ആക്രമണത്തിൽ വിദ്യാർത്ഥിയുടെ മുൻവശത്തെ പല്ലുകൾ തകർന്നു; പരാതിയുമായി കുടുംബം

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ ക്രൂരറാഗിം​ഗ്; താക്കോൽകൊണ്ട് കുത്തേറ്റ രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥിയുടെ മുഖത്ത് ദ്വാരം; ആക്രമണത്തിൽ വിദ്യാർത്ഥിയുടെ മുൻവശത്തെ പല്ലുകൾ തകർന്നു; പരാതിയുമായി കുടുംബം

Spread the love

മലപ്പുറം: മലപ്പുറം തിരുവാലിയിൽ രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥിക്ക് ക്രൂരറാഗിം​ഗ്. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ഷാനിദിനാണ് റാ​ഗിം​ഗിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ഷാനിദിനെ ക്രൂരമായി മർദ്ദിച്ചത്. സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ ഷാനിദിന്റെ മുഖത്താണ് പരിക്കേറ്റത്.

ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകൾ തകർന്നിട്ടുണ്ട്. താക്കോലുകൊണ്ടുള്ള കുത്തേറ്റ് മുഖത്ത് ദ്വാരം വീണതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.