video
play-sharp-fill

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Spread the love

വടകര: പ്ലസ്‌വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിന് മുൻപില്‍ വച്ചാണ് ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് പേരോട് എ ഐ എം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാർത്ഥിക്ക് മർദനമേറ്റത്.

താടി വടിയ്‌ക്കാത്തതും സീനിയർ വിദ്യാർത്ഥികളുടെ വിരോധത്തിന് കാരണമായി.

കണ്ണൂർ പയ്യന്നൂർ കോളേജില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി അർജുനെയാണ് സീനിയർ വിദ്യാർത്ഥികള്‍ മർദിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്കൊപ്പം നടന്നുവെന്ന് ആരോപിച്ച്‌ സീനിയർ വിദ്യാർത്ഥികള്‍ കൂട്ടമായി മർദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group