കോട്ടയം മെഡിക്കൽ കോളേജ് നേഴ്സിങ് കോളേജിലെ റാഗിംങ്ങ് കേസിൽ അഞ്ച് കൊടും ക്രിമിനലുകളും റിമാൻഡിൽ; ജൂനിയർ വിദ്യാർത്ഥികൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം ദേഹമാസകലം കോമ്പസിന് വരഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ച് സീനിയർ വിദ്യാർത്ഥികളായ ക്രിമിനലുകൾ

Spread the love

ഗാന്ധിനഗർ : കോട്ടയം ഗവൺമെന്റ് നേഴ്സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നിലവ് വാളകം കീരീപ്ലാക്കൽ വീട്ടിൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി  ഞാവലത്ത് വീട്ടിൽ ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത് (20) മലപ്പുറം വൻടൂർ കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാ നെടുങ്ങാട്ട് വീട്ടിൽ വിവേക് (21) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

സീനിയർ വിദ്യാർത്ഥികളായ ഇവർ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളെ നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം ദേഹമാസകലം കോമ്പസിന് വരഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെക്കുകയും വേദനകൊണ്ട് നിലവിളിക്കുമ്പോൾ  വായിൽ കലാമിൻ ലോഷൻ ഒഴിച്ച് ക്രൂരമായി മർദിക്കുകയും ഞാറായ്ചകളിൽ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.