
“അയാള്‍ എന്നെ ചവിട്ടുകയും ഇടിക്കുകയും കത്തികൊണ്ട് മുഖമുള്‍പ്പെടെ ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു, 12 മണിക്കൂറോളം ശാരീരികമായും വൈകാരികമായും കടുത്ത പീഡനത്തിന് ഇരയാക്കി” ; സീനിയര്‍ ഡോക്ടര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെമ്ബാടും പ്രതിഷേധമുയരുന്നിതിനിടെ ഹരിയാനയിലെ രോഹ്തകില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.
സീനിയര്‍ ഡോക്ടര്‍ പീഡിപ്പിച്ചെന്നും മര്‍ദ്ദിച്ചെന്ന പരാതിയുമായി റോഹ്തക്കിലെ പിജിഐയില്‍ (പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) നിന്നുള്ള ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിനിയാണ് രംഗത്തെത്തിയിരിക്കുന്നത്.
അനാട്ടമി വിഭാഗത്തിലെ റസിഡൻ്റ് ഡോക്ടറായ മനീന്ദര്‍ കൗശിക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. @drdoom0303 എന്ന എക്‌സ് ഉപയോക്താവ്, ആക്രമണത്തിനിരയായ ഡോക്ടറുടെ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏഴുമാസമായി മനീന്ദര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി വനിതാ ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു. മനീന്ദറിനെതിരെ വിദ്യാര്‍ഥിനി ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിജിഐയില്‍ നിന്നും മനീന്ദറിനെ പുറത്താക്കുകയും ചെയ്തു.
വീഡിയോയില്‍ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ശരീരമാസകലം മര്‍ദ്ദനമേറ്റതിന്‍റെ പാടുകളും വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ കാണാം. സംഭവത്തെക്കുറിച്ച് പറയുമ്ബോള്‍ പെണ്‍കുട്ടി പൊട്ടിക്കരയുന്നുമുണ്ട്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ തന്‍റെ ഹാജര്‍ വെട്ടിക്കുറയ്ക്കുമെന്ന് റസിഡന്‍റ് എം.ഡി ഭീഷണിപ്പെടുത്തിയതായി ബിഡിഎസ് വിദ്യാര്‍ഥിനി ആരോപിച്ചു.
12 മണിക്കൂറിലേറെ പീഡിപ്പിക്കപ്പെട്ടുവെന്ന പെണ്‍കുട്ടിയുടെ വാട്ട്‌സ്‌ആപ്പ് ചാറ്റിൻ്റെ സ്‌ക്രീൻഷോട്ടും എക്‌സ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളജ് ക്യാമ്ബസില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥിനി ഉടന്‍ തന്നെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
”16-ന് രാത്രി 11 മണി മുതല്‍ 17-ന് ഉച്ചയ്ക്ക് 1 മണി വരെ ഏകദേശം 12 മണിക്കൂറോളം അയാള്‍ എന്നെ ശാരീരികമായും വൈകാരികമായും കടുത്ത പീഡനത്തിന് ഇരയാക്കി. അയാള്‍ എന്നെ ചവിട്ടുകയും ഇടിക്കുകയും കത്തികൊണ്ട് മുഖമുള്‍പ്പെടെ ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ എന്നെ വിട്ടയച്ചപ്പോള്‍ ഉടന്‍ തന്നെ എന്‍റെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇയാള്‍ക്കെതിരെ ഗുരുതരമായ നടപടിയുണ്ടായിട്ടില്ല” വിദ്യാര്‍ഥിനിയുടെ ചാറ്റില്‍ പറയുന്നു. റോഹ്തക്കിലെ പി.ടി.ബി.ഡി ശർമ്മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ നിന്നുള്ള മെഡിക്കല്‍ ലീഗല്‍ റിപ്പോർട്ടില്‍ ഡോക്ടർക്കുണ്ടായ പരിക്കുകള്‍ വിവരിച്ചിട്ടുണ്ട്.