
പത്തനംതിട്ട: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചിലപ്പോള്‍ രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ.
യുഡിഎഫ് തിരുവല്ല മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷനിലായിരുന്നു പി ജെ കുര്യൻ്റെ പരാമർശം.
യുഡിഎഫിന് അനുകൂല സാഹചര്യമെന്നും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും പി ജെ കുര്യൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രമേശ് ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമർശം. യുഡിഎഫ് ജയിച്ചാല്‍ ചിലപ്പോള്‍ മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കും എന്നാണ് പി ജെ കുര്യൻ പറഞ്ഞത്.
സാറിന് സംശയമുണ്ടോ എന്ന് പ്രവർത്തകർ തമാശരൂപേണ ചോദിച്ചപ്പോള്‍ തനിക്ക് സംശയം ഒന്നും ഇല്ല എന്നായിരുന്നു പി ജെ കുര്യൻ്റെ മറുപടി.
ചെന്നിത്തല പറയുന്നത് മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും എന്നാണ്. ഇപ്പോള്‍ ചെന്നിത്തലയുടെ അടുത്ത് വർഗീസ് മാമൻ ഇരിക്കുന്നതുപോലെ നിയമസഭയിലും ചെന്നിത്തലയുടെ വലതുവശത്ത് അദ്ദേഹമുണ്ടാകുമെന്നും പി ജെ കുര്യൻ പറഞ്ഞു.
യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും ഒമ്പതാം തിയതി വരെ എല്ലാം മറക്കണമെന്നും പി ജെ കുര്യൻ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം കെ സുധാകരനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്നു. റിപ്പോർട്ടർ ഇലക്ഷൻ ഓണ്‍ വീല്‍സ് പരിപാടിയില്‍ ഡോ അരുണ്‍കുമാറിനോടൊപ്പം സംസാരിക്കുകയായിരുന്നു സുധാകരൻ. യുഡിഎഫ് അതികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും താൻ അദ്ദേഹത്തെ നിർദേശിക്കുമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.



