video
play-sharp-fill

സീനിയർ അഭിഭാഷകനും മലയാളിയുമായ കെവി വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

സീനിയർ അഭിഭാഷകനും മലയാളിയുമായ കെവി വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സീനിയർ അഭിഭാഷകനും മലയാളിയുമായ കെവി വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാവിലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ പതിനാറിനാണ് ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിനു നൽകിയത്. മൂന്നു ദിവസത്തിനകം ശുപാർശ അംഗീകരിച്ച് വിജ്ഞാപനം ഇറങ്ങി. നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ നീക്കിയതിനു പിന്നാലെയാണ് നിയമന ഉത്തരവ് ഇറങ്ങിയത്. നേരത്തെ കൊളീജിയം ശുപാർശകളിൽ തീരുമാനം വൈകുന്നുവെന്ന പേരിൽ സുപ്രീം കോടതി തന്നെ സർക്കാരിനെ വിമർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ജഡ്ജിമാർ കൂടി സ്ഥാനമേറ്റതോടെ സുപ്രീം കോടതിയിലെ അംഗസംഖ്യ പരമാവധി അംഗബലമായ 34ൽ എത്തി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എംആർ ഷാ എന്നിവർ വിരമിച്ചതായി അംഗസംഖ്യ 32ലേക്കു ചുരുങ്ങിയിരുന്നു.

ബാറിൽനിന്ന് സുപ്രീം കോടതി ജഡ്ജിയായി നേരിട്ടു നിയമിതനാവുന്ന പത്താമത്തെയാളാണ്, പാലക്കാട് കൽപ്പാത്തി സ്വദേശിയാ കെവി വിശ്വനാഥൻ.

Tags :