സീനിയർ ചേമ്പർ കോട്ടയം റീജിയൻ്റെ പരിസ്ഥിതി ദിനാചരണം കുമാരനല്ലൂർ കരിയം പാടത്ത് കൗൺസിലർ എം ടി മോഹനൻ ഉദ്ഘാടനം ചെയ്തു: കുടുംബശ്രീ യൂണിറ്റിന് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

Spread the love

കോട്ടയം: സീനിയർ ചേമ്പർ ഇൻറർനാഷണൽ കോട്ടയം റിജിയൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോട്ടയം കരിയമ്പാടം ടൂറിസ്റ്റ്

വില്ലേജിൽ വൃക്ഷത്തൈകൾ നട്ടു.

കുടുംബശ്രീ യൂണിറ്റിന് പച്ചക്കറി തൈകളും വേസ്റ്റ് ബിന്നും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം വാർഡ് കൗൺസിലർ എം ടി മോഹനൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം റിജിയൻ പ്രസിഡൻറ് വി എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു . നാഷണൽ

കോഡിനേറ്റർ പ്രമോദ് ജി, എം പി രമേഷ് കുമാർ , എ പി തോമസ് , സണ്ണി ജോൺ , പ്രദീപ് ആർ നായർ , ജീന സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.