
ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു; മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിലാണ് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്
സ്വന്തം ലേഖകൻ
മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിലാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്‌സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1019 ഓഹരികൾ നഷ്ടത്തിലാണ്. അതോടൊപ്പം 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലുമാണ്.
ഇന്ന് ഓഹരിവിപണിയിൽ പ്രധാന നേട്ടമുണ്ടാക്കിയത് പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം, വാഹനം, ലോഹം, ഐടി, ഫാർമ എന്നിവയാണ്. നഷ്ടത്തിലായ ഓഹരികൾ യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാൻ കമ്ബനി തുടങ്ങിയവയാണ്.
നിക്ഷേപകർക്ക് പ്രചോദനമായത് യുഎസ്-ചൈന വ്യാപാര ഉടമ്ബടി ഉടനെ യാഥാർഥ്യമാകും എന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0