
കോട്ടയം; ബ്രേക്ഫാസ്റ്റിന് എളുപ്പത്തിലൊരു പുട്ട് ഉണ്ടാക്കിയാലോ? സ്വാദുള്ള സേമിയ പുട്ട് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ഒരു പാക്കറ്റ് സേമിയ (400 ഗ്രാം)
തേങ്ങ ചിരകിയത്
വെളളം
ഉപ്പ്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
നല്ല വലിപ്പമുളള പാത്രത്തിലേക്ക് സേമിയ അധികം വലിപ്പമില്ലാത്ത രീതിയില്‍ പൊടിച്ചിടുക. അത് കുതിരുന്നതിനായി ആവശ്യത്തിന് വെളളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാനും മറക്കരുത്. മൂന്ന് മിനിട്ട് നേരമെങ്കിലും സേമിയ കുതിരാനായി മാറ്റിവയ്ക്കുക. ശേഷം സേമിയയില്‍ നിന്നും പൂർണമായും വെളളം അരിപ്പയുപയോഗിച്ച് നീക്കം ചെയ്യുക. പുട്ടുകുറ്റിയിലേക്ക് ആദ്യം ആവശ്യത്തിന് തേങ്ങാ പീര ഇട്ടുകൊടുത്തതിനുശേഷം സേമിയയും നിറയ്ക്കുക. വീണ്ടും തേങ്ങാപീര പുട്ടുകുറ്റിയില്‍ നിറയ്ക്കാൻ മറക്കാതിരിക്കുക. ശേഷം ചൂടാക്കുക. പത്ത് മിനിട്ട് കൊണ്ട് സേമിയ പുട്ട് റെഡിയാകും. ഈ പുട്ട് കഴിക്കാൻ ഒരു കറിയുടെയും ആവശ്യമില്ല.